എസ്.എസ്.എഫ് പതിമംഗലം സെക്ടർ സാഹിത്യോത്സവിൽ പന്തീർപാടം യൂനിറ്റ് ജേതാക്കളായി.
കാക്കേരി, പതിമംഗലം യൂണിറ്റുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.
മുറിയനാലിലെ ഹാഫിള് മുസ്തഫ സർഗപ്രതിഭയായും പന്തീർപാടത്തെ മുഹമ്മദ് അസ്‌ലം കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് എം.ടി ശിഹാബുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഖലീൽ അസ്ഹരി അധ്യക്ഷത വഹിച്ചു. ഹുസൈൻ അഹ്സനി, റാഹിൽ, മുബഷിർ പി.കെ, ഇസ്മായിൽ റൈഹാൻ സംസാരിച്ചു. ഫാജിദ് ഖുതുബി സ്വാഗതവും ഷുഹൈബ് പൊന്നകം നന്ദിയും പറഞ്ഞു.
എസ്.എസ്.എഫ് പതിമംഗലം സെക്ടർ സാഹിത്യോത്സവ്; പന്തീർപാടം ജേതാക്കൾ
