ന്യൂഡല്‍ഹി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ നടക്കും. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം-4 മിഷന്റെ വിക്ഷേപണമാണ് നാളെ നടക്കുക. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലെത്തും.
ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39A യില്‍ നിന്നാണ് ദൗത്യം പറന്നുയരുക. കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിച്ച ശേഷം പുതിയ സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ സംഘം ഭ്രമണപഥത്തിലെ ലബോറട്ടറിയിലേക്ക് യാത്ര തിരിക്കും. ജൂണ്‍ 26 വ്യാഴാഴ്ച വൈകുന്നേരം ഏകദേശം 4.30 (ഇന്ത്യന്‍ സമയം) ആണ് ഡോക്കിംഗ് സമയം.
മെയ് 29 ന് ലിഫ്റ്റ്-ഓഫ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പിന്നീട് നിരവധി തവണ മാറ്റിവെച്ചു. ഫാല്‍ക്കണ്‍ -9 റോക്കറ്റിന്റെ ബൂസ്റ്ററുകളില്‍ ദ്രാവക ഓക്‌സിജന്‍ ചോര്‍ച്ച എഞ്ചിനീയര്‍മാര്‍ കണ്ടെത്തുകയും റഷ്യന്‍ മൊഡ്യൂളിലെ ചോര്‍ച്ച നാസ കണ്ടെത്തുകയും ചെയ്തതോടെയായിരുന്നു ഇത്.

