Kerala kerala Local

വളയത്ത് ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു; ഭക്ഷ്യവിഷ ബാധയെന്ന് സംശയം

നാദാപുരം: വളയത്ത് ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ജന്മഭൂമി നാദാപുരം ലേഖകന്‍ സജീവന്‍ വളയത്തിന്റെ മകള്‍ ദേവതീര്‍ഥയാണ് (14) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഭക്ഷ്യവിഷ ബാധയെന്ന് സംശയം.

വളയം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്ന ദേവതീര്‍ഥക്ക് രണ്ടു ദിവസം മുമ്പാണ് ഛര്‍ദ്ദിയും വയറിളക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്. തുടര്‍ന്ന് തലശ്ശേരിഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ രോഗം മൂര്‍ച്ചിച്ഛതോടെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ഇന്നു രാവിലെയാണ് മരണം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകീട്ട് വളയത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അമ്മ: ഷൈജ. ഒരു സഹോദരിയുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!