Kerala News

വീട്ടിൽ കഞ്ചാവ്, മരുമകൻ പിടിയിൽ,വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല നേതൃസ്ഥാനം രാജിവച്ച് ബിജെപി നേതാവ്

തിരുവനന്തപുരത്ത് വീട്ടിൽ മരുമകൻ വീട്ടിൽ കഞ്ചാവ് നട്ട് വളർത്തിയതിന് പിടിക്കപ്പെട്ടതിന് പിന്നാലെ നേതൃസ്ഥാനം രാജിവച്ച് ബിജെപി നേതാവ്.പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്‍റ് വിളപ്പിൽ സന്തോഷിന്‍റെ വീട്ടിൽ നിന്നാണ് 17 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ സന്തോഷിന്‍റെ മകളുടെ ഭർത്താവ് രഞ്ജിത്തിനെ വിളപ്പിൽശാല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് ചെടികൾ കണ്ട് താൻ തന്നെയാണ് പൊലീസിനെ വിളിച്ചതെന്നും സിപിഐഎമ്മും കോൺഗ്രസും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുന്നത് പാപ്പരത്തമാണെന്നും സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു,സന്തോഷിന്‍റെ വീടിന്‍റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ടെറസിലെ പച്ചക്കറി കൃഷിക്കിടെ സന്തോഷ് കഞ്ചാവ് ചെടികളും വളർത്തുകയായിരുന്നു. മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സന്തോഷ് ഫേസ്ബുക്കിലാണ് രാജിക്കാര്യം പങ്കുവെച്ചത്. ‘വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ലെന്നും അതില്‍ എസ്‍സി മോർച്ച ജില്ലാ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു’ എന്നായിരുന്നു സന്തോഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!