കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എം എൽ എയായ തമോനാഷ് ഗോഷ് (60) ആണ് മരണപ്പെട്ടത്. മൂന്ന് തവണ ഇദ്ദേഹം എം.എല്‍.എയായിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനത്തോട് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ച് പശ്ചിമ ബംഗാളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. സജീവമായി പാർട്ടിയിലും സാമൂഹ്യപ്രവത്തനങ്ങളിലും മുൻപിലുണ്ടായിരുന്ന വ്യക്തിയാണ് തമോനാഷ് ഗോഷെന്ന് മുഖ്യമന്ത്രി കൂട്ടി ചേർത്തു.