Kerala kerala

ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; അനസ്‌തേഷ്യ ടെക്‌നീഷ്യന് പരിക്ക്

തിരുവനന്തപുരം: ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് അപകടത്തില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യന് പരിക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അപകടം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം നടന്നത്. മെഡിക്കല്‍ കോളേജിലെ ബി തിയേറ്ററില്‍ ആയിരുന്നു ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചത്. അനസ്‌തേഷ്യ ടെക്‌നീഷ്യനായ അഭിഷേകനാണ് പരിക്കേറ്റത്.

അഭിഷേകിനെ ഉടന്‍തന്നെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും രാത്രി 11 മണിയോടെ ഛര്‍ദ്ദിലും മറ്റും കലശലായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ തലയോട്ടിക്ക് പൊട്ടല്‍ ഉള്ളതായി കണ്ടെത്തി. ഇയാളെ നിലവില്‍ എംഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!