പഞ്ചാബില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കരാറുകാരോട് ഒരു ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാന്‍ കാരണം. മന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ശക്തമായ നടപടിയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അഴിമതിവിരുദ്ധ മാതൃക അനുസരിച്ചാണ് മന്ത്രിയെ പുറത്താക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
കൈക്കൂലിയോട് സഹിഷ്ണുത കാണിക്കില്ലെന്നും, മന്ത്രിക്കെതിരെ കര്‍ശന നടപടിയെടുക്കുകയാണെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വിജയ് സിംഗ്ല തെറ്റുകള്‍ സമ്മതിച്ചതായും ഭഗവന്ത് മാന്‍ അവകാശപ്പെട്ടു. പുറത്താക്കിയ മന്ത്രിക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
‘അഴിമതിയുടെ പേരില്‍ സ്വന്തക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആത്മാര്‍ത്ഥതയും ധീരതയും നേരും ഉള്ള ഒരേയൊരു പാര്‍ട്ടി ആം ആദ്മി പാര്‍ട്ടിയാണ്. ഞങ്ങള്‍ അത് ദില്ലിയില്‍ കണ്ടു, ഇപ്പോള്‍ പഞ്ചാബില്‍ ഞങ്ങള്‍ അത് കാണുന്നു. അഴിമതിക്കുള്ള സഹിഷ്ണുത. മുഖ്യമന്ത്രിയുടെ പ്രശംസനീയമായ തീരുമാനമാണെന്നും ,’ എഎപി എംപി രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തു.