Kerala kerala

മിശ്കാത്തുല്‍ ഹുദാ മദ്രസ വാര്‍ഷിക സമാപനം; ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു

ചെറുവാടി പൊറ്റമ്മലില്‍ 67 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മിശ്കാത്തുല്‍ ഹുദാ മദ്രസയുടെ വാര്‍ഷിക സമ്മേളനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം യൂണിറ്റ് പ്രസിഡണ്ട് കെ. മുഹമ്മദ് ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. പ്രധാനാദ്ധ്യാപകന്‍ കെ കെ ബഷീര്‍ ദാരിമി ആമുഖഭാഷണം നടത്തി. ബ്ലോക്ക് മെമ്പര്‍ അഡ്വ: സൂഫിയാന്‍, കെ എന്‍ എം മണ്ഡലം പ്രസിഡണ്ട് എം അഹമ്മദ് കുട്ടി മദനി, കോവൂര്‍ അബ്ദുല്ലത്തീഫ് മാസ്റ്റര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

.കെ എന്‍ എം മണ്ഡലം സെക്രട്ടറി ഇ. ഹമീദ് മാസ്റ്റര്‍, മുള്ളമ്മടക്കല്‍ ജുമാ മസ്ജിദ് സെക്രട്ടറി ഹബീബലി പുളിക്കല്‍, ഖത്തീബ് മജീദ് കുവൈത്തി, മുഹമ്മദ് മോന്‍,റഹീം മാസ്റ്റര്‍ ചാലിയം, കോംപ്ലക്‌സ് സെക്രട്ടറി ദാവൂദ് കക്കാട്, അബ്ദു പുറായിക്കണ്ടി, നജീബ് വാപ്പാട്ട്,സി അബ്ദുല്‍ കരീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
മുഹമ്മദ് ബംഗാളത്ത്, ഷുഹൈബ് കൊട്ടുപ്പുറത്ത്,എ.സി മൊയ്തീന്‍, മൂസാ ഹാജി പുതിയോട്ടില്‍, ഇസ്മായില്‍ കുട്ടി മദനി, അഷ്‌റഫ് കൊട്ടു പുറത്ത് എന്നിവര്‍ പ്രോസീഡിയം നിയന്ത്രിച്ചു. എക്‌സിബിഷന് നേതൃത്വം നല്‍കിയ ചാലിയം അബ്ദുറഹീം മാസ്റ്റര്‍ക്കും, അധ്യാപകര്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌നേഹോപഹാരം നല്‍കി.
പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം നജ്മുദ്ദീന്‍ പുതിയോട്ടിലിന്റെ അധ്യക്ഷതയില്‍ എഴുത്തുകാരന്‍ സാജിദ് പുതിയോട്ടില്‍ ഉദ്ഘാടനം ചെയ്തു. ബാദുഷ ബാഖവി മുഖ്യപ്രഭാഷണം നടത്തി. കെ എന്‍ എം ജില്ലാ വിദ്യാഭ്യാസ കണ്‍വീനര്‍ ഷബീര്‍ കൊടിയത്തൂര്‍ തസ്‌കിയ ഭാഷണം നടത്തി. വനിതാ സംഗമത്തില്‍ സനിയാ നെച്ചിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ കെ ടി സഫിയ ഉദ്ഘാടനം ചെയ്തു. നബീല കുനിയില്‍ മുഖ്യപ്രഭാഷണം നടത്തി.

നേരത്തെ നടന്ന ഉദ്ഘാടന സമ്മേളനം കെ എന്‍ എം.വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം ടി അബ്ദുസമദ് സുല്ലമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബംഗാളത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസല്‍ കൊടിയത്തൂര്‍, സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, റഫീഖ് കൊടിയത്തൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ മികവാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. . ഉദ്ഘാടന സമ്മേളനം, ശ്രദ്ധേയമായ എക്‌സിബിഷന്‍, വനിതാ സംഗമം, പൂര്‍വ്വ വിദ്യാര്‍ത്ഥി -അധ്യാപക സംഗമം, തസ്‌കിയ വേദി,കലാവിരുന്ന്, ഇവയെല്ലാം വാര്‍ഷിക സമ്മേളനത്തിന് മാറ്റു കൂട്ടി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!