Kerala kerala National

പാകിസ്ഥാന്‍ ഹൈക്കമ്മീഷനെ വിളിച്ചുവരുത്തി ഇന്ത്യ; നിര്‍ദേശങ്ങള്‍ അറിയിച്ചു; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഹൈക്കമ്മീഷനെ വിളിച്ചുവരുത്തി ഇന്ത്യ. അര്‍ധരാത്രി വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡയും രംഗത്തെത്തി. ഞെട്ടിക്കുന്ന സംഭവമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. കാനഡയുടെ മൌനം നേരത്തെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരണമറിയിച്ചത്.

ലോകരാജ്യങ്ങളെല്ലാം ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. കശ്മീരിലെ ജനങ്ങളും ഭീകരാക്രണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രം?ഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് സഹായം വാ?ഗ്ദാനം ചെയ്തു.

അതേ സമയം, നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് പറഞ്ഞു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. പാക് സേനകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയെന്നും ആസിഫ് വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ സര്‍വകക്ഷിയോഗം ഇന്ന് ചേരും. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!