Trending

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിൽ മാറ്റങ്ങൾ;ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിലാണ് മാറ്റം

ഫാസ്റ്റ് പാസ്സഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിൽ ക്രമീകരണം ഏർപ്പെടുത്തി. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലെ നിലവിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ബസുകളിലെ 8, 9, 10, 13, 14, 15 സീറ്റുകൾ പുരുഷ യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്ന തരത്തിലായിരുന്നു നേരത്തേ ക്രമീകരിച്ചിരുന്നത്.ഇതു കാരണം ബസിൽ നിന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകുമ്പോൾ 3, 4, 5,8,9,10,13,14,15 എന്നീ സീറ്റുകൾ സ്ത്രീ യാത്രക്കാർക്ക് മാത്രമായി ബുക്ക് ചെയ്തു നൽകുന്നതിനായി ഓൺലൈൻ റിസർവേഷനിലും കൗണ്ടർ ബുക്കിംഗിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കെഎസ്ആ‌ർടിസി അറിയിച്ചു.കൂടാതെ അംഗപരിമിതർ മുതിർന്ന പൗരൻമാർ, അന്ധൻ തുടങ്ങിയവർക്കായുള്ള 21, 22,26,27,31,47, 52 സീറ്റുകൾ മറ്റുയാത്രക്കാർ ബുക്ക് ചെയ്യുന്നത് കാരണം ആവശ്യകതയുള്ള യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഈ നമ്പറുകളിലെ സീറ്റുകളിലും ഓൺലൈൻ, കൗണ്ടർ ബുക്കിംഗ് ഒഴിവാക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!