കൊച്ചി∙ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിയിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി, ദേശീയ പുരസ്കാരം നേടിയ നടി അപർണ ബാലമുരളി തുടങ്ങിയവർ കൊച്ചിയിൽ.
ഇനി കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേതു പോലെ യുവജനങ്ങളെല്ലാം മോദിക്കൊപ്പം അണിനിരന്ന് അദ്ദേഹത്തിനായി പ്രവർത്തിക്കുമെന്ന് അനിൽ ആന്റണി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. യുവം പോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തിയ അപർണ ബാലമുരളി, ഇത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണെന്നും ചൂണ്ടിക്കാട്ടി.
മോദിക്ക് കനത്ത സുരക്ഷ; കൊച്ചിയിൽ 2050 പൊലീസുകാർ, സുരക്ഷാവലയത്തിൽ തലസ്ഥാനവും
‘ഇനി കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേതു പോലെ യുവജനങ്ങളെല്ലാം മോദിജിയുടെ കൂടെ അണിനിരന്ന് മോദിജിക്കു വേണ്ടി പ്രവർത്തിക്കും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക, രാജ്യാന്തര തലത്തിൽ ഇന്ത്യയെ ഒരു വിശ്വഗുരുവാക്കുക എന്നീ മോദിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കേരളത്തിലെ യുവതീയുവാക്കളും അദ്ദേഹത്തിനൊപ്പം അണിനിരക്കും.’ – അനിൽ ആന്റണി പറഞ്ഞു.