Local News

നാടിന് പ്രവാസിയുടെ കൈത്താങ്ങ്

കുന്ദമംഗലം: കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവരാണ് പ്രവാസികൾ എന്നാൽ ആ കഷ്ടതയിലും തന്റെ കഴിവിന്റെ പരമാവധി സഹായം നാടിന് നല്കാൻ തയ്യാറായി മുൻപോട്ട് വരികയാണ് പ്രവാസിയായ ചേരിഞ്ചാൽ ചാനത്ത് താഴത്ത് സ്വദേശി മുസ്തഫ. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 15, 19 വാർഡിലെ വിവിധ ഭാഗങ്ങലായി ആവിശ്യ സാധനങ്ങൾ അടങ്ങിയ റംസാൻ കിറ്റ് വിതരണം ഇദ്ദേഹത്തിന്റെ സഹായത്തോടെ നടക്കുകയാണ്.

കിറ്റ് വിതരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് മുസ്തഫയുടെ മകളായ അശ്മിലയാണ്. നേരത്തെയും ഇത്തരം സഹായങ്ങൾക്ക് മുൻപിട്ടറങ്ങിയ ഇദ്ദേഹം രണ്ടാം ഘട്ടമാണ് കിറ്റുകൾ വിതരണം ചെയ്യുന്നത് . ലോക്ക് ഡൗൺ മൂലം പ്രയാസം അനുഭവക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഇത് ഏറെ ആശ്വാസമാകും. പൊതുപ്രവർത്തകരായ അഡ്വ: ഷമീർ കുന്ദമംഗലവും, അസീസ് ചേരിഞ്ചാലും നാട്ടിലെ അവസ്ഥകൾ ശ്രദ്ധയിൽപ്പെടുത്തിയ വേളയിലാണ് സാഹായത്തിനായി സന്നദ്ധ പ്രകടിപ്പിച്ച് ഇദ്ദേഹം മുൻപോട്ട് വന്നത്. പരേതരായ സി ടി മൊയ്തീൻ ഹാജിയുടെയും, മറിയയുടെയും മകനാണ് ഇദ്ദേഹം.

പ്രവാസികൾ എന്നും നമ്മുടെ നാടിനു കരുത്ത് പകരുന്നവരാണ്. നന്മ നിറഞ്ഞ ഇവരുടെ പ്രവർത്തത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതി വരാത്തതുമാണ്. നാടിൻറെ നന്ദിയും കടപ്പാടും നിങ്ങൾക്കൊപ്പമുണ്ടാകും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!