കുന്ദമംഗലം : കൊറോണ 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ദുരിതം നേടുകയാണ് സംസ്ഥാനം. ഈ സാഹചര്യത്തിൽ തങ്ങളാൽ കഴിയുന്ന സഹായം എത്തിച്ചു നൽകി മാതൃകയാവുകയാണ് കൊളായ് എ.എൽ.പി.സ്കൂൾ. എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കൊളായി വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ആവിശ്യ സാധനമടങ്ങിയ കിറ്റുകൾ നൽകുകയാണ് അധികൃതർ.”കുട്ടികൾക്കൊരു കിറ്റെന്ന” പദ്ധതി അഭിനന്ദനാർഹമാണ്.
90 കുട്ടികളുടെ കുടുംബങ്ങൾക്കാണ് സഹായം ലഭ്യമാകുക. പ്രധാനധ്യാപിക കെ. അജിതകുമാരിയുടെ നേതൃത്വത്തിൽ മറ്റു അദ്ധ്യാപിക അധ്യാപകമാർ ചേർന്നാണ് കുട്ടികളുടെ വീടുകളിൽ എത്തി കിറ്റ് വിതരണം നടത്തുന്നത്. .