കുന്ദമംഗലം: സോളിഡാരിറ്റി കുന്ദമംഗലം ഏരിയ യുവാക്കളെയും അവരുടെ കുടുംബത്തെയും ഒരുമിച്ച് ചേര്‍ത്തുകൊണ്ട് ‘കണക്ടിംഗ് ഖുര്‍ആന്‍ ‘ ഫാമിലി ഖുര്‍ആന്‍ മജ്‌ലിസും ഇഫ്താറും സംഘടിപ്പിച്ചു.
പരിപാടി സംസ്ഥാന സെക്രട്ടറി സി.കെ. ഷബീര്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുസ് ലിഹ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു. എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുല്‍ വാഹിദ് മുഖ്യാതിഥിയായി. സോളിഡാരിറ്റി ജില്ല സെക്രട്ടറി അസ് ലഹ് കക്കോടി ഫാമിലി പ്രശ്‌നോത്തരിക്ക് നേതൃത്വം നല്‍കി. ഹാഫിള് ആദില്‍ അമാന്‍ ഖുര്‍ആന്‍ ആസ്വാദന സെഷന്‍ നയിച്ചു. കുട്ടികളുടെ സെഷന് റന്‍തീസ് റംസാന്‍ നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പ്രസിഡണ്ട് പി എം ശെരീഫുദ്ധീന്‍, സോളിഡാരിറ്റി ഏരിയ സെക്രട്ടറി ഇന്‍സാഫ് പതിമംഗലം, അഫ്‌സല്‍ പുല്ലാളൂര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഇഫ്താറിന് എം.പി. ഫാസില്‍, ഉമര്‍ കുന്ദമംഗലം, അമീന്‍ കുന്ദമംഗലം, അബ്ദുല്‍ ഹമീദ്, സിറാജുല്‍ ഹഖ്, ഹുസൈന്‍ മാസ്റ്റര്‍, റന്‍തീസ് കുന്ദമംഗലം, യാസീന്‍ അഷറഫ്, ഫര്‍സാന കെ കെ, സുമയ്യ എം എ, തമീമ അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സോളിഡാരിറ്റി ഫാമിലി ഖുര്‍ആന്‍ മജ്‌ലിസ് സംഘടിപ്പിച്ചു
