തൃശൂര്‍: തൃശൂരില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ ഇടുപ്പിന് സമീപം വയറിന്റെ ഭാഗത്ത് കുത്തേറ്റ് മാംസം വിട്ടുപോയ നിലയിലാണ്.
തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സംശയിക്കപ്പെടുന്നത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.