National News

വലിയ അഹങ്കാരമുണ്ടെങ്കിലും ധാരണ കുറവാണ്;രാഹുൽ ഗാന്ധിക്കെതിരെ വിമർശവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ

വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിക്ക് ശീലമാണെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസ് നേതാവിന് വലിയ അഹങ്കാരമുണ്ടെങ്കിലും ധാരണ കുറവാണെന്നും ജെപി നദ്ദ ആരോപിച്ചു.
ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചത് രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും ഇത്തവണ തിരിച്ചടി 2019ൽ കിട്ടിയതിനേക്കാൾ കനത്തതാകുമെന്നും നദ്ദ പ്രസ്താവനയിൽ പറഞ്ഞു.

2019 ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുൽ ഗാന്ധി അധിക്ഷേപിച്ചു. സ്വന്തം സീറ്റിൽ അദ്ദേഹവും രാജ്യത്തെമ്പാടും അദ്ദേഹത്തിന്റെ പാർട്ടിയും തോൽക്കുന്നത് നമ്മൾ കണ്ടു.ഇപ്പോൾ രാഹുൽ ഗാന്ധി മുഴുവൻ ഒബിസി വിഭാഗത്തെയും കള്ളന്മാരാക്കിയിരിക്കുകയാണ്.

കോടതിയിൽ ക്ഷമാപണം നടത്താൻ അദ്ദേഹം തയ്യാറാകാത്തത് കൊണ്ടാണ് തടവ് ശിക്ഷ ലഭിച്ചത്. അദ്ദേഹത്തിന്റെ ഒബിസി വിരുദ്ധത എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാകും. 2019 ൽ അദ്ദേഹത്തിന് ജനം മാപ്പ് നൽകിയില്ല. 2024 ൽ ശിക്ഷ കൂടുതൽ കനത്തതാവുമെന്നും ജെപി നദ്ദ പ്രസ്താവനയിൽ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!