Kerala

പരസ്യം നൽകി ആളെ കണ്ടെത്തും, ചികിത്സ നടത്തും…സർട്ടിഫിക്കറ്റ് ഇല്ലാതെ ഡോക്ടര്‍ പണി

മലപ്പുറം: വ്യാജ ചികിത്സ നടത്തിയവർ മലപ്പുറത്ത് പിടിയിൽ. തിരുവനന്തപുരം മടത്തറ സ്വദേശിനിയായ ഹിസാന മന്‍സില്‍ സോഫി മോള്‍ (46) സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീര്‍ (55) എന്നിവരാണ് പിടിയിലായത്. രജിസ്‌ട്രേഷന്‍ ഇല്ലാതെ ഡോക്ടര്‍ എന്ന വ്യാജേന മരുന്നുകള്‍ നല്‍കി ചികിത്സ നടത്തിയതിനാണ് ഇവരെ തിരൂര്‍ പോലീസ് പിടികൂടിയത്.

ചാവക്കാട് സ്വദേശിയുടെ പരാതിയില്‍ അന്വേഷണം നടത്തവെയാണ് പൂക്കയില്‍ വെച്ച് തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കി ആളുകളെ ആകര്‍ഷിക്കുകയും ചികിത്സ നല്‍കുകയും ആയിരുന്നു. മൈഗ്രൈന്‍ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്.

മുന്‍പും രണ്ടു കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോള്‍ എസ് ഐ മാരായ പ്രദീപ് കുമാര്‍, ശശി , ഹരിദാസ് എഎസ്ഐ പ്രതീഷ് കുമാര്‍ സിപിഒമാരായ അരുണ്‍, ദില്‍ജിത്ത്, രമ്യ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ തിരൂര്‍ മജിസ്‌ട്രേറ്റു മുന്‍പാകെ ഹാജരാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!