National News

റെയ്ഡിനിടെ പൊലീസ് ബൂട്ട് കൊണ്ട് ചവിട്ടി; ‌4 ദിവസമായ കുഞ്ഞ് മരിച്ചു

ജാർഖണ്ഡിൽ പൊലീസുകാരുടെ ചവിട്ടേറ്റ് 4 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു.ഒരു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പുലർച്ചെ മൂന്നരയോടെ വീട് ചവിട്ടിത്തുറന്ന് അകത്തുകയറി തിരച്ചിൽ നടത്തുന്നതിനിടെ പൊലീസുകാർ ഉറങ്ങിക്കിടന്ന കുഞ്ഞിനെ ചവിട്ടി എന്നാണ് ആരോപണം.

ചവിട്ടേറ്റതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതിനെ തുടർന്ന് 2 ഓഫിസർമാരടക്കം 6 പൊലീസുകാർക്കെതിരെ കേസെടുത്തു. 5 പേരെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിട്ടു.

ഗിരിദിഹ് ജില്ലയിൽ കോഷോഡിങ്കി ഗ്രാമത്തിലാണ് ഭൂഷൺ പാണ്ഡെയുടെ വീട്ടിൽ പുലർച്ചെ പൊലീസെത്തിയത്. പാണ്ഡെയുടെ വീട്ടിൽ പുലർച്ചെ പൊലീസെത്തിയത്. പാണ്ഡെയ്ക്കും മറ്റൊരാൾക്കും എതിരെ ജാമ്യമില്ലാ വാറന്റ് ഉണ്ടായിരുന്നു.പൊലീസെത്തിയപ്പോൾ വീട്ടിലെ മുതിർന്നവർ ഓടിപ്പോയി. പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ തറയിൽ ഉറങ്ങിക്കിടന്ന പേരക്കുട്ടിക്ക് ബൂട്ടുകൊണ്ടുള്ള ചവിട്ടേറ്റെന്ന് ഭൂഷൺ പാണ്ഡെ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!