നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ പ്രചാരണത്തിന് കൊഴുപ്പേകാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. തൃപ്പൂണിത്തുറയിലെ റോഡ് ഷോ ആയിരുന്നു കേരളത്തിലെ അമിത് ഷായാടെ ആദ്യ പരിപാടി.കെ.എസ്.രാധാകൃഷ്ണനാണ് തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി. തൃപ്പൂണിത്തുറയിലെ കിഴക്കേക്കോട്ടയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ പൂര്‍ണത്രയീശ ക്ഷേത്രത്തിന് മുന്നിലാണ് അവസാനിച്ചത് .
കൊല്ലത്തെ ചാത്തന്നൂരിലും പാലക്കാട് കഞ്ചിക്കോട്ടും ഇന്ന് അമിത് ഷായുടെ പ്രചാരണ പരിപാടികളുണ്ട്.
ഇന്നലെ രാത്രിയോടെയാണ് അമിത് ഷാ നെടുമ്പാശ്ശേരിയിലെത്തിയത്. തലശ്ശേരിയിലെ റോഡ് ഷോയും അമിത് ഷായുടെ പ്രചാരണ പരിപാടിയില്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത് ബിജെപിക്ക് തിരിച്ചടിയായി. അമിത് ഷാ എത്തി കണ്ണൂര്‍ ജില്ലയിലെ ബി.ജെ.പി.യുടെ മൊത്തം പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ഈ അനിശ്ചിതത്വം.
അമിത് ഷായുടെ പരിപാടി റദ്ദാക്കാന്‍ നിര്‍ബന്ധിതരായ ബി.ജെ.പി. ജില്ലാ നേതൃത്വമാകട്ടെ പുതിയ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്.