ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരെ അശ്ലീല പ്രസംഗം നടത്തിയ സംഭവത്തില്‍ ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിനെതിരെ കേസ്. പ്രസംഗത്തിനെതിരെ രാജി ചന്ദ്രന്‍ കഴിഞ്ഞ ദിവസം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ വിവാദ പ്രസംഗം.. പരാതിയില്‍ രാജി ചന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി സിപിഐഎമ്മില്‍ ചേര്‍ന്നതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ സിപി മാത്യൂവിനെതിരെ ജില്ലാ സിപിഐഎം നേതൃത്വം രംഗത്തെത്തിയിരുന്നു. രാജി ചന്ദ്രന് നിയമപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഒരുക്കുമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും സിപിഐഎം നേതൃത്വം പിന്നാലെ അറിയിച്ചു.