കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹുവായി കലക്ട്രേറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മൃതദേഹം വൈകിട്ട് നാലുമണിക്ക് മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ഇന്നലെയാണ് കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട്ടില്‍ ഭിന്നശേഷിക്കാരന്‍ കൂടിയായ വളയത്ത് ജോസഫ് എന്ന 74 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസമയി ഇദ്ദേഹത്തിന് പെന്‍ഷന്‍ മുടങ്ങിയിരുന്നു. പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് കാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

