കാസര്‍ഗോഡ് കെപിസിസി അംഗം കെ കെ നാരായണന്‍ ബിജെപിയില്‍ ചേരുന്നു. ഈ മാസം 27 ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തുന്ന ബിജെപി അഖിലേന്ത്യ പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്ന് നാരായണന്‍ അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കാസര്‍ഗോഡ് തളിപ്പടുപ്പ് മൈതാനിയിലാണ് കേരള യാത്രയുടെ ഉദ്ഘാടന പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
കെ കെ നാരായണന്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മെന്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്, എന്‍കെബിഎം ആശുപത്രി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മാനേജിങ് കമിറ്റി അംഗവും പടന്നക്കാട് ബേക്കല്‍ ക്ലബ് മാനേജിങ് ഡയറക്ടറുമാണ്. കാസര്‍കോട് ഡിസിസി ജെനറല്‍ സെക്രട്ടറി ആയിരുന്നു.

