മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്ന് അണ്ടര്‍ ഗ്രൗണ്ടിലേക്ക് കാല്‍ തെന്നി പത്തടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
തിരൂര്‍ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു

