എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം സിജെഎം കോടതി ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്.അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ലഭിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ.ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി.ഡെങ്കി പനി പിടിപെട്ട് കിടപ്പിലാണെന്നാണ് ആർഷോയുടെ വിശദീകരണം.നേരത്തെ ഒന്നരമാസത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആര്‍ഷോയ്ക്ക് ജാമ്യം ലഭിച്ചത്.