കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പത്താം തരം ഇ ഡിവിഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജോസഫ് ടി.ജെ വയനാട് ക്ലാസിന് നേതൃത്വം നല്‍കി. ഖാദര്‍ ഹാജി പൈക്കാട്ട് അധ്യക്ഷത വഹിച്ചു സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എഡു കെയര്‍ കണ്‍വീനര്‍ ഹാഷിദ് കെ, കബീര്‍ ടി പി, സി.പി ഫസല്‍ അമീന്‍ പ്രസംഗിച്ചു.