ഈരാറ്റുപേട്ടയിൽ സിപിഎമ്മിൽ അച്ചടക്ക നടപടി.നഗരസഭയിൽ അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐ പിന്തുണ സ്വീകരിച്ച സംഭവത്തിലാണ് നടപടി. ലോക്കൽ സെക്രട്ടറി കെ എം ബഷീറിനെയും ഏരിയ കമ്മിറ്റി അംഗം എംഎച്ച് ഷനീറിനേയും തരംതാഴ്ത്തി
ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ അവിശ്വാസ പ്രമേയം പാസായത് വലിയ വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് നേതാക്കൾക്കെതിരെ നടപടിയെടുത്തത്.എസ്.ഡി.പി.ഐ പിന്തുണയില്ലാതെ ജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാർട്ടിക്ക് അവമതിപ്പായി എന്നാണ് വിലയിരുത്തല്‍. ഇത് എസ്.ഡി.പി.ഐ സിപിഎം കൂട്ടുകെട്ടിന്റെ സൂചനയാണ് എന്ന ആക്ഷേപവും നിലനിൽക്കുന്നു ഈ സാഹചര്യത്തിലാണ് നടപടി