സംസ്ഥാനത്ത് പ്രത്യേക നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന നിലപാട് ആവർത്തിച്ച് ഗവർണ്ണർ സഭാ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവർണർക്ക് വിവേചനാ അധികാരമില്ലെന്ന മുഖ്യമന്ത്രിയുടെ കത്തിലെ നിലപാട് തള്ളിയ ഗവർണർ തീരുമാനത്തിൽ ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ലെന്നും മറുപടി നൽകി. നിലവിൽ സഭ ചേരേണ്ട അടിയന്തിര സാഹചര്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ. ദേശീയതലത്തിൽ വിവാദമായ കർഷക നിയമത്തിനെതിരെ പ്രത്യേക പ്രമേയം പാസാക്കുന്നതിനായി ചേരേണ്ടിയിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ് ഗവർണർ അനുമതി നിഷേധിച്ചത്. കാർഷിക നിയമം കേരളത്തിലെ കർഷകരെ ബാധിക്കുമെന്ന സർക്കാരിൻറെ വിശദീകരണം തള്ളിയാണ് ഗവർണറുടെ തീരുമാനം. തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.