National

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യങ്ങള്‍ പിന്‍വലിക്കണം; മമതയോട് ഹൈക്കോടതി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യങ്ങള്‍ നിര്‍ത്തലാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. മമത സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും കോടതി പറഞ്ഞു.

എന്‍.ആര്‍.സിക്കും സി.എ.എക്കുമെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ വലിയ സമരങ്ങള്‍ നടക്കവെയാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രംഗത്തെത്തിയത്. ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ഹര്‍ജി വിശദമായി ജനുവരി ഒമ്പതിന് പരിഗണിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ മഹാറാലി നടന്നിരുന്നു. എന്‍.ആര്‍.സിക്കെതിരെ രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടമാണ് വേണ്ടതെന്നും താന്‍ അതിന് നേതൃത്വം നല്‍കാമെന്നും അവര്‍ പറഞ്ഞിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!