International News

യുഎസിലെ ക്രിസ്മസ് പരേഡിലേക്ക് കാറിടിച്ചു കയറ്റി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവം; മനപ്പൂര്‍വ്വമുള്ള നരഹത്യക്ക് കേസ്

യുഎസിലെ വിസ്‌കോന്‍സിനില്‍ നടന്ന ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ച് കയറ്റി അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ്. ഡാരെല്‍ ബ്രൂക്‌സ് എന്നയാളാണ് ആക്രമണം നടത്തിയത്. മറ്റൊരു അടിപിടിക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇയാള്‍ ആളുകളുടെ ഇടയിലേക്ക് കാറോടിച്ച് കയറ്റുകയായിരുന്നു. അഞ്ച് പേര്‍ കാറിടിച്ച് മരിക്കുകയും 49ാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം ഇതൊരു തീവ്രവാദ ആക്രമണമല്ലെന്നും പൊലീസ് വ്യക്തമാക്കി.

ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ അഞ്ച് ക്രിമിനല്‍ കുറ്റങ്ങളെങ്കിലും ബ്രൂകിനെതിരെ നേരത്തെ നിലവിലുണ്ട്. രണ്ട് ദിവസം മുമ്പാണ് ജയില്‍ മോചിതനായത്.

കാറിടിച്ച് പരിക്കേറ്റവരില്‍ 18 പേര്‍ കുട്ടികളാണ്. ഇതില്‍ ചില കുട്ടികള്‍ക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസില്‍ കുട്ടികളുള്‍പ്പെടെ ഇരയായ അടുത്ത കാലത്തെ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!