കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ പീഡിപ്പിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചു. സെക്രട്ടറി സ്വാഗതം പറയുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് പസിഡന്റ് യോഗം പിരിച്ചുവിട്ടു.
10 മണിക്ക് ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ആരംഭിച്ചയുടനെ സത്രീത്വത്തെ അപമാനിച്ച ശിവദാസന്‍ നായര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്പ്രതിനിധികള്‍ ബഹളം വെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് യോഗ നടപടികളിലേക്ക് കടക്കാതെ യോഗം പിരിച്ചുവിടുകയായിരുന്നു. യോഗം പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മെമ്പര്‍മാരുമായി വാക്കുതര്‍ക്കവും ഉണ്ടായി.

