Kerala kerala

കോഴിക്കോട് മോഷണ കേസില്‍പ്പെട്ട യുവാവ് കഞ്ചാവുമായി പിടിയില്‍

കോഴിക്കോട് : റെയില്‍വെ സ്റ്റേഷന്‍, ലിങ്ക് റോഡ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പനയുണ്ടെന്ന വിവരത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മലപ്പുറം, പുളിക്കല്‍ സ്വദേശി സിയാങ്കണ്ടം ‘കിഴക്കയില്‍ ഹൗസില്‍ അജിത്ത് കെ (24) നെ കഞ്ചാവുമായി പിടികൂടി.

കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, ടൗണ്‍ എസ്.ഐ സുലൈമാന്‍ ബി യുടെ നേതൃത്വത്തിലുള്ള ടൗണ്‍പോലീസും ചേര്‍ന്നാണ് 30 ഗ്രാം കഞ്ചാവുമായി അപ്‌സര തിയേറ്ററിന് സമീപം വച്ചാണ് ഇയാളെ പിടി കൂടിയത്.

യുവാക്കളെ ലക്ഷ്യമിട്ട് പുളിക്കല്‍ ഭാഗത്തു നിന്നും കഞ്ചാവ് കൊണ്ട് വന്ന് ചെറിയ പൊതികളിലാക്കിയാണ് വില്പന നടത്തുന്നത്. ഇയാള്‍ക്ക് കോഴിക്കോട് ജില്ലയിലെ കസബ, ടൗണ്‍ ചെമ്മങ്ങാട് എന്നീ സ്റ്റേഷനുകളില്‍ നിരവധി കളവ് കേസുകളും , റോബറി കേസും ഉണ്ട് . കൂടാതെ കാസര്‍കോഡ് , കണ്ണൂര്‍, വയനാട് , തൃശൂര്‍ എന്നീ ജില്ലകളി ലും കേസുകളുണ്ട്.

ഡാന്‍സാഫ് എസ്.ഐ അബ്ദുറഹ്‌മാന്‍ കെ , അനീഷ് മുസ്സേന്‍വീട് , ടൗണ്‍ സ്റ്റേഷനിലെ എസ്.ഐ ഇബ്രാഹിം, എ.എസ്.ഐ സജീവന്‍ , സനീഷ്, എന്നിവരാണ് അന്വേക്ഷണത്തില്‍ ഉണ്ടായിരുന്നത്. ലഹരിക്കെതിരെ റെയില്‍വെ സ്റ്റേഷന്‍ പരിസരം, ബീച്ച്, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ടൗണ്‍ ഇന്‍സ്പക്ടര്‍ ജിതേഷ് പി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!