പാലക്കാട് കാക്കയൂര്‍ ആണ്ടിത്തറയില്‍ തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്.കാക്കിയൂർ സ്വദേശി വയ്യാപുരിയുടെ മുഖത്തെ മാംസം കടിച്ചുപറിച്ചു.മുറിവ് സ്റ്റിച്ച് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.സമീപവാസിയായ ഒരാളെ നായ ആക്രമിക്കുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വയ്യാപുരിയ്ക്ക് കടിയേറ്റത്. വയ്യാപുരിയ്ക്ക് നേരെ ചാടി വീണ നായ കവിള്‍ കടിച്ചെടുക്കുകയായിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിയോടെ അറുപത്തിയഞ്ചുകാരനായ വയ്യാപുരി എന്ന വയോധികൻ ചായ കുടിക്കാനായി പുറത്ത് ഇറങ്ങവേയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്
പാലക്കാട് തെരുവ് നായ ആക്രമണം;വയോധികന്റെ കവിൾ കടിച്ചെടുത്തു

