ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇന്നെത്തും. രണ്ട് റാലികളാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗങ്ങളില്‍ തേജസ്വി അടക്കമുള്ള പ്രതിപക്ഷ സഖ്യം നേതാക്കള്‍ പങ്കെടുക്കും. അഴിമതിയാണ് തെരഞ്ഞെടുപ്പ് റാലികളിലെ പ്രധാന ചര്‍ച്ചാ വിഷയം. പൊതുജനങ്ങളുടെ 30000 കോടിരൂപ ഇതിനകം നിതീഷ് കുമാര്‍ കവര്‍ന്നെന്നാണ് ആര്‍ജെഡി പ്രചാരണം. അഴിമതിയുടെ ഭീഷ്മപിതാവെന്ന് നിതീഷ്‌കുമാറിനെ വിളിച്ച തേജസ്വീയാദവ് താന്‍ മുഖ്യമന്ത്രി ആയാല്‍ അഴിമതി തുടച്ച് നീക്കും എന്ന് അവകാശപ്പെട്ടു.
പ്രതിപക്ഷ സഖ്യത്തിന്റെ അഴിമതി ആരോപണങ്ങള്‍ക്ക് അതേനാണയത്തിലാണ് എന്‍ഡിഎയുടെ മറുപടി. ഏത് സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തതിനാണ് ലാലു പ്രസാദ് യാദവ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതെന്ന് തേജസ്വീ യാദവും ആര്‍ജെഡിയും വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
അതേസമയം, ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സജീവമാകും. കൊവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യയോഗം രാവിലെ ഒന്‍പതരയ്ക്ക് ബിഹാറിലെ റൊത്താസിലെ സുവാരയിലുള്ള ബിയാദ മൈതനത്ത് നടക്കും. പതിനൊന്നരയ്ക്ക് ഗയയിലെ ഗാന്ധി മൈതാനത്തും ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഭാഗല്‍ പൂരിലും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോദന ചെയ്യും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് റാലിയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.