കോവിഡ് വാക്‌സിൻ വിലയിൽ ആശയക്കുഴപ്പം

0
140

രാജ്യത്ത് കോവിഡ് വാക്‌സിന്റെ വിലയിൽ ആശയക്കുഴപ്പത്തിനു സാധ്യത. ബിഹാറിലെ തിരഞ്ഞെടുപ്പു വാഗ്ദാനത്തിൽ സൗജന്യ വാക്‌സീൻ കടന്നുവന്നതോടെ കേന്ദ്രസർക്കാരിന്റെ രോഗപ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യമൊട്ടാകെ വാക്‌സീൻ സൗജന്യമായി നൽകാനുള്ള സാധ്യത വിരളമായി. വാക്‌സീൻ വിതരണത്തിന് 50,000 കോടി രൂപ കേന്ദ്രം മാറ്റിവച്ചെന്നാണു റിപ്പോർട്ട്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ആദ്യം വാക്‌സീൻ ലഭ്യമാകും വിധം മുൻഗണനാപട്ടികയും കേന്ദ്രം തയാറാക്കി.

ആരോഗ്യപ്രവർത്തകർക്കുശേഷം കേന്ദ്ര–സംസ്ഥാന പൊലീസ് സേനാംഗങ്ങൾ, സായുധ സേന എന്നിവർക്ക് വാക്‌സീൻ ലഭ്യമാക്കാനാണ് തീരുമാനം. ഹോം ഗാർഡ്, മുൻസിപ്പൽ തൊഴിലാളികൾ, ആശ വർക്കർമാർ, ശുചീകരണ തൊഴിലാളികൾ, ഡ്രൈവർമാർ എന്നിവർക്കായിരിക്കും അടുത്ത മുൻഗണ എന്നാണ് റിപ്പോർട്ട്. വാക്‌സീൻ സൂക്ഷിക്കാൻ നിലവിലുള്ള 28,000 കോൾഡ് സ്‌റ്റോറേജുകൾക്ക് പുറമെ കൂടുതൽ സംഭരണശാലകൾ ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here