കൂടത്തായി; കൂടത്തായിലെ കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിയുടെ കാറില്‍ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. കാറിന്റെ ഡ്രൈവര്‍ സീറ്റിന്റെ ഇടതു ഭാഗത്തുളള രഹസ്യ അറയിലെ പഴ്സില്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു വിഷവസ്തു സൂക്ഷിച്ചിരുന്നത്.
കാര്‍ കസ്റ്റഡിയിലെടുത്ത പോലീസ് കാറില്‍ നിന്ന് കിട്ടിയ ഓരോ വസ്തുവും വിശദമായ പരിശോധനയ്ക്കായ് അയക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജോളിയുടെ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

