International

ഇതരസംസ്ഥാന പ്രവാസികൾക്കും ഇനി ആംബുലൻസ് സേവനം

വിദേശത്തുള്ള പ്രവാസികൾക്കായി നോർക്ക നടപ്പിലാക്കിയ എമർജൻസി ആംബുലൻസ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികൾക്കും ഇനി മുതൽ ലഭിക്കും.ഇതരസംസ്ഥാനങ്ങളിൽ വച്ച് രോഗബാധിതരായ കേരളീയർക്ക് അല്ലെങ്കിൽ അന്യ സംസ്ഥാനത്ത് മരണമടഞ്ഞ മലയാളിയുടെ ഭൗതിക ശരീരം കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്ന് അവരവരുടെ വീടുകളിലേക്കോ ചികിത്സ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ എത്തിക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് അകത്തുള്ള പ്രവാസികൾക്കും ഈ സേവനം ലഭ്യമാക്കുന്നത്.

ബഹറിൻ, ചിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈത്ത്, ലണ്ടൻ, സൗദി അറേബ്യ, മസ്‌ക്കറ്റ്, സ്വിറ്റ്‌സർലന്റ്, ഒമാൻ, ഖത്തർ, ഷാർജ, സൗത്ത് ആഫ്രിക്ക, സൂഡാൻ, ഇന്തോനേഷ്യ, ന്യൂസിലന്റ്, ടൊറോന്റോ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രോഗികളായ പ്രവാസികൾ/ഭൗതികശരീരം ഈ സേവനത്തിലൂടെ നാട്ടിലെത്തി ച്ചിട്ടുണ്ട്.

ആംബുലൻസ് സേവനം അവശ്യമുള്ളവർ നോർക്കയുടെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്‌പോർട്ടിന്റെയും വിമാനടിക്കറ്റിന്റേയും പകർപ്പ് അയക്കുകയും വേണം.

നോർക്ക സൗജന്യ ആംബുലൻസ് സേവനം വ്യാപിപ്പിച്ചു

നോർക്ക എമർജൻസി ആംബുലൻസ് സർവീസിന്റെ സേവനം മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിലും ഏർപ്പെടുത്തുന്നു. നിലവിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലുള്ള ഈ ആംബുലൻസ് സേവനം 294 പേർക്ക് ലഭ്യമാക്കിയിട്ടുണ്ട്. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശമലയാളികളെ അവരുടെ വീട്ടിലേക്കോ ആശുപത്രിയിലേക്കോ സൗജന്യമായി എത്തിക്കുന്നതിനും വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതികശരീരം വിമാനത്താവളങ്ങളിൽ നിന്ന് വീട്ടിലെത്തിക്കുന്നതിനുമാണ് ഈ സേവനം നടപ്പാക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!