National

‘സീനിയേഴ്സിന്റെ ഉപദ്രവം താങ്ങാൻ വയ്യ’; സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച എൻജിനീയറിങ് വിദ്യാർഥി മരിച്ച നിലയിൽ

ഹൈദരാബാദ്∙ എൻജിനീയറിങ് വിദ്യാർഥി ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയിൽ. സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജാദവ് സായ് തേജ (22) ആണ് മരിച്ചത്. സീനിയർ വിദ്യാർഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് മരണത്തിനു മിനിറ്റുകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ജാദവ് പറഞ്ഞു.

ഞാന്‍ കോളജില്‍ ചെന്നപ്പോള്‍ കുറച്ച് സീനിയർ വിദ്യാർഥികൾ വന്ന് എന്നെ ഭീഷണിപ്പെടുത്തി. പിന്നീട് പണം ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായി. ഓരോ തവണയും വന്ന് പണം ചോദിച്ച് മര്‍ദിച്ചു. ഒരു ദിവസം നിര്‍ബന്ധിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് അവർ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 10,000 രൂപയാണ് അന്ന് ബില്‍ വന്നത്. അത് ഞാൻ കൊടുക്കേണ്ടി വന്നു’– ജാദവ് സായ് തേജ വിഡിയോയില്‍ പറയുന്നു.

സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും വിഡിയോയിൽ പറയുന്നുണ്ട്. കരഞ്ഞു കൊണ്ട് സംസാരിച്ച വിഡിയോയിൽ തന്നെ രക്ഷിക്കണമെന്നും ജാദവ് സായ് പറഞ്ഞു. പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!