Kerala National

ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം മോഹൻലാൽ ഏറ്റുവാങ്ങും; 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് പുരസ്കാരം വിതരണം.ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന് രാഷ്ട്രപതി ദൗപതി മുർമു നൽകും. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയരാഘവനും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിയും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും.

പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിനാണ് വിജയരാഘവന് പുരസ്കാരം ലഭിച്ചത്. മലയാളികൾ ഞെട്ടിത്തരിച്ച ഉള്ളൊഴുക്കിലെ സ്വാഭാവിക പ്രകടനത്തിനാണ് നടി ഉർവശിക്ക് പുരസ്കാരം ലഭിച്ചത്. പൂക്കാലത്തിന്റെ എഡിറ്റർ മിധുൻ മുരളിക്കാണ് മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്കാരം. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരത്തിന് 2018 സിനിമയ്കിലൂടെ മോഹൻദാസും അർഹനായിരുന്നു. മികച്ച മലയാളം സിനിമ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ്. പരമോന്നത പുരസ്കാരം അടക്കം ആറ് പുരസ്കാരങ്ങളാണ് ഇത്തവണ മലയാളത്തിനുള്ളത്. അവാര്‍ഡ് വിതരണത്തിനു ശേഷം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!