മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജാതിവിവേചനം ഉണ്ടായെന്ന വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവ്. പട്ടികജാതി വിദ്യാര്‍ത്ഥികളോട് അധ്യാപിക ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനോട് മന്ത്രി എ ബാലന്‍ നിര്‍ദ്ദേശിച്ചു. അധ്യാപികയായ ഡോക്ടര്‍ ഷമീനയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി.
ബോട്ടണി വിഭാഗത്തിലെ 4 ഗവേഷക വിദ്യാര്‍ത്ഥികളാണ് ജാതി വിവേചനം ആരോപിച്ച് വൈസ് ചാന്‍സലര്‍ക്കും പൊലീസിനും പരാതി നല്‍കിയത്.