ബംഗളൂരു: ധര്‍മ്മസ്ഥലയിലെ ദുരുഹമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ വന്‍ ട്വിസ്റ്റ്. ധര്‍മ്മസ്ഥലയിലെ വനത്തില്‍ താന്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം മണിക്കൂറുകള്‍ ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഇയാള്‍ക്കൊപ്പം ആരോപണങ്ങള്‍ ഉന്നയിച്ച മറ്റൊരാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ധര്‍മ്മസ്ഥലയില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്നും ഭീഷണിക്ക് വഴങ്ങി ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചുവെന്നുമായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ആരോപണങ്ങളില്‍ ആദ്യം അന്വേഷണം പ്രഖ്യാപിക്കാതിരുന്ന കര്‍ണാടക സര്‍ക്കാര്‍ സമ്മര്‍ദം ശക്തമായതോടെ പ്രത്യേക അന്വേഷണസംഘം രുപീകരിക്കുകയായിരുന്നു.

