Kerala

ഓണം സ്‌പെഷ്യൽ അന്തർ സംസ്ഥാന കെഎസ്ആർടിസി ബസുകളുടെ സർവീസ് ഈ മാസം 25 മുതൽ

ഓണം സ്‌പെഷ്യൽ അന്തർ സംസ്ഥാന കെഎസ്ആർടിസി ബസുകളുടെ സർവീസ് ഈ മാസം 25 മുതൽ സെപ്റ്റംബർ 6 വരെ സർവീസ് നടത്തും. ചെന്നൈ- ബംഗളൂരു റൂട്ടിലാവും സർവീസ് നടത്തുക.

എറണാകുളത്ത് നിന്നും വൈകുന്നേരം 5ന് പുറപ്പെടുന്ന ചെന്നൈ സൂപ്പർ ഡീലക്‌സ് ബസ് പിറ്റേ ദിവസം രാവിലെ 7.50ന് ചെന്നൈയിലെത്തും. തിരികെ വൈകിട്ട് 5ന് പുറപ്പെട്ടു രാവിലെ 7.30ന് എറണാകുളത്ത് എത്തുന്ന രീതിയിലാവും സർവീസ് നടത്തുക. 1240 രൂപയാവും ടിക്കറ്റ് നിരക്ക്.

ബത്തേരി, മൈസൂരു വഴിയുള്ള ബംഗളൂരു ബസ് വൈകിട്ട് 4.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.20ന് ബംഗളൂരുവിലെത്തും. തിരികെ ഉച്ചയ്ക്കു 3.30ന് പുറപ്പെട്ടു പിറ്റേന്ന് പുലർച്ചെ 3.40ന് എറണാകുളത്ത് എത്തും. 894 രൂപയാണ് ടിക്കറ്റ് നിരക്ക്. പാലക്കാട്, സേലം വഴിയുളള തിരുവനന്തപുരം ബംഗളൂരു സർവീസ് രാത്രി 8.10ന് എറണാകുളത്ത് എത്തും. തിരികെ ബംഗളൂരുവിൽ നിന്നു രാത്രി 7ന് പുറപ്പെട്ടു രാവിലെ 7.15ന് എറണാകുളത്ത് എത്തും. 1181 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഈ മാസം 26 മുതലാണ് ചെന്നൈയിൽ നിന്നും ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് സർവീസുകൾ ആരംഭിക്കുക. യാത്രയിലു നീളം യാത്രികർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!