News

ഫസ്റ്റ്ബെല്‍: ഈ ആഴ്ച മുതല്‍ കായിക വിനോദ ക്ലാസുകളും

പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍‍’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം പൂര്‍ത്തിയാക്കി. പൊതുവിഭാഗത്തില്‍ യോഗ, കരിയര്‍ , മോട്ടിവേഷന്‍ ക്ലാസുകള്‍ ആരംഭിച്ചതിന്റെ തുടര്‍ച്ചയായി കായിക വിനേദ ക്ലാസുകളും ഈ ആഴ്ച ആരംഭിക്കും. മാനസികാരോഗ്യ ക്ലാസുകള്‍ സെപ്റ്റംബര്‍ ആദ്യവാരം തുടങ്ങും.

നിലവില്‍ പ്രതിമാസം 141 രാജ്യങ്ങളില്‍ നിന്നായി 442 ടെറാബൈറ്റ് ഡേറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്സിന്റെ വെബ്-മൊബൈല്‍ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. യുട്യൂബ് ചാനലിലേയ്ക്ക് 17.6 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി കാഴ്ചകളും ഉണ്ട്. കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലില്‍ (youtube.com/itsvicters) നിയന്ത്രിത പരസ്യങ്ങള്‍ അനുവദിച്ചതുവഴി ആദ്യമാസം ലഭിച്ച പരസ്യ വരുമാനമായ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചതായി കൈറ്റ്( കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍) സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകള്‍ ബദല്‍ ക്ലാസുകളായിട്ടല്ല അവതരിപ്പിക്കുന്നതെങ്കിലും ആദ്യ വാല്യം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകള്‍ മാത്രമേ സെപ്റ്റംബര്‍ വരെ സംപ്രേഷണം നടത്തുകയുള്ളു. നിലവില്‍ എട്ടാം ക്ലാസിലെ സംപ്രേഷണം ചെയ്ത രണ്ട് എപ്പിസോഡുകള്‍ രണ്ടാം വാല്യം പാഠപുസ്തകങ്ങളിലേതായതിനാല്‍ ഒക്ടോബറില്‍ ഇവ പുനഃസംപ്രേഷണം ചെയ്യും.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കി വരുന്നുണ്ട് . ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെ ഫസ്റ്റ്ബെല്ലില്‍ റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. ഓണക്കാലത്തെ പരിപാടികള്‍ പ്രത്യേകമായി പ്രസിദ്ധീകരിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!