തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാടുമായി എംഎല്‍എ ആയ പി.സി.ജോര്‍ജ്. മുഖ്യമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെ ഭരിക്കുകയാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇക്കാരണം കൊണ്ടാണ് അവിശ്വാസത്തെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
പ്രകൃതികോപങ്ങള്‍ പോലും ഭരണാധികാരി ദുഷിച്ചതിനാലാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പി.സി ജോര്‍ജ് പറഞ്ഞു. കുട്ടിസഖാക്കന്മാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. ഇവരുടെ ഭരണം ഈ നാട് നശിപ്പിക്കും. മുഖ്യമന്ത്രി ഇതിനൊക്കെ എന്ത് മറുപടി നല്‍കുമെന്ന് അറിയട്ടെ. അതിന് ശേഷമേ വോട്ട് ചെയ്യുന്നുള്ളുവെന്നും അല്ലെങ്കിൽ അവിശ്വാസത്തിനു ആണികൂലമായ നിലപാടാണ് സ്വീകരിക്കുകയെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്