രാജ്യത്ത് പെട്രോളിന് വില വർധിപ്പിച്ചു. ഇന്ന് 14 പൈസയാണ് പെട്രോളിന് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 81 രൂപ 59 പൈസയായി. 81.75 രൂപയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 77 രൂപ 50 പൈസയിൽ മാറ്റമില്ലതെ തുടരുകയാണ്.
മൂന്നു ദിവസംകൊണ്ട് ഡൽഹിയിൽ പെട്രോൾ വില 45 പൈസകൂടി 81.35 രൂപയായി. മുംബൈയിൽ ലിറ്ററിന് 88.02 രൂപയും ഹൈദരാബാദിൽ 84.55 രൂപയും ചെന്നൈയിൽ 84.40 രൂപയും ബെംഗളുരുവിൽ 83.99 രൂപയും കൊൽക്കത്തയിൽ 82.87 രൂപയുമാണ് പെട്രോൾ വില.

