ഐഎസ്എല്‍ പുതിയ സീസണ്‍ ഒക്ടോബര്‍ 20 ന് കൊച്ചിയില്‍. കൊച്ചിയില്‍ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ പോരാട്ടത്തോടെയാണ് പുതിയ സീസണിന് തുടക്കമാവുക.
വൈകിട്ട് 7.30നാണ് എല്ലാ മത്സരങ്ങളെല്ലാം തുടങ്ങുക. നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സിയുടെ ആദ്യ മത്സരം 21-ാം തിയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ്. കൊച്ചിയില്‍ 24-ാം തിയതി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയെ നേരിടും.