മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടർന്ന് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. റായ്ഗഡ് ജില്ലയിലെ മഹാദേവ് താലൂക്കിലെ തലിയേ ഗ്രാമത്തില്‍ 32 പേര്‍ മരിച്ചു. മുപ്പത്തി അഞ്ചോളം വീടുകള്‍ മണ്ണിനടിയിലാണ്.കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കന് പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടു.
നിരവധി പേരെ കാണാതാകുകയോ അപകടത്തില്‍പ്പെട്ട വീടുകളില്‍ കുടുങ്ങിക്കിടക്കുകയോ ചെയ്തതായി സംശയിക്കപ്പെടുന്നുണ്ട്. പൂനെയില്‍നിന്ന് 50 കിലോ മീറ്ററോളം അകലെയാണു റായ്ഗഡ്.
പോലാഡ്പുരാണ് മണ്ണിച്ചിടിലുണ്ടായ മറ്റൊരു സ്ഥലം. ഇവിടെ നാലു പേര്‍ മരിച്ചു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങള്‍ ഈ പ്രദേശങ്ങളിലേക്കു കുതിച്ചിട്ടുണ്ട്്. അതേസമയം, കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിക്കുകയാണ്.
അടുത്ത രണ്ട് ദിവസം പടിഞ്ഞാറന്‍ തീരത്ത് വ്യാപകമായി ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരാനാണ് സാധ്യത. തുടര്‍ന്ന് മഴയുടെ തീവ്രത കുറഞ്ഞേക്കും.രാജ്യത്തിന്റെ കിഴക്കന്‍, മധ്യ ഭാഗങ്ങളില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മുതല്‍ കനത്ത മഴ ലഭിക്കുമെന്നാണ് അന്തീരക്ഷ നിരീഷണ വകുപ്പി(ഐഎംഡി)ന്റെ ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനില്‍ പറയുന്നത്.
ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചാണ് റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്കെ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്
ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിനും ഇന്ന് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. 25, 26 തീയതികളില്‍ ഈ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. 26 മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി മഴ വര്‍ധിക്കുമെന്നും ഐഎംഡി പ്രവചിച്ചു.
ഇന്നലെ മൂന്ന് മണ്ണിടിച്ചിലുകളിലായിട്ടാണ് 36 പേര്‍ മരിച്ചത്. ഒരിടത്ത് നിന്ന് 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റിടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തി.