തിരുവനന്തപുരം: നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിൽ കോവിഡ് ബാധിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ആറായി. തമ്പാനൂര്‍, വഞ്ചിയൂര്‍ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.
കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വാർഡ് തലങ്ങളിൽ നേതൃത്വം നല്‍കിയിരുന്ന വ്യക്തികൾ കൂടിയാണ് ഈ കൗണ്‍സിലര്‍മാര്‍. ഇതിലൂടെയാകാം രോഗം സ്ഥിരീകരിച്ചെതെന്നാണ് നിഗമനം. ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്.

