കോഴിക്കോട്: ജില്ലയിലെ ബേപ്പൂര്‍ തുറമുഖം അടക്കാന്‍ നിര്‍ദേശിച്ച് കോര്‍പറേഷന്‍. ബോട്ടിലെ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ട 30 പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.
നിലവിലെ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് തുറമുഖം അടക്കാനുള്ള നടപടി.
കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗമാണ് തുറമുഖം അടക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.