കുന്നമംഗലം : കുന്നമംഗലം ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ കൃഷി ഓഫീസര്‍ ഇല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞ ഏഴ് മാസത്തോളം ഇവിടെ സ്ഥിരമായി കൃഷി ഓഫീസര്‍ ഇല്ല. കാലവര്‍ഷം ശക്തമായ ഈ സമയത്ത് കര്‍ഷകരും സാധാരണക്കാരും കൃഷി ഓഫീസര്‍ ഇല്ലാത്തതിനാല്‍ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ്. അധികാരികള്‍ എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഇ.പി. അന്‍വര്‍ സാദത്ത്, സി.പി. സുമയ്യ, കെ. സുബൈര്‍, പി.കെ. ബിന്ദു, എന്‍.കെ. സുബ്രഹ്മണ്യന്‍, ഇന്‍സാഫ് പതിമംഗലം, തൗഹീദ അന്‍വര്‍, എന്‍. ദാനിഷ് എന്നിവര്‍ സംസാരിച്ചു.