സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കു ഐക്യരാഷ്ട്ര സഭ അംഗീകാരം. പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ചര്‍ച്ചയിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് അവസരം ലഭിച്ചു.
യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്റ് സഹ്ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എന്‍. സാമ്പത്തിക, സാമൂഹ്യകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഷെന്‍മിന്‍, കൊറിയ ആഭ്യന്തര-സുരക്ഷാ മന്ത്രി ചിന് യങ്, സഹ മന്ത്രി ഇന്‍ജെയ് ലീ, ലോകാരോഗ്യ സംഘടന ഹെല്‍ത്ത് വര്‍ക്ക്ഫോഴ്സ് വിഭാഗം ഡയറക്ടര്‍ ജിം കാമ്പ്ബെല്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് പ്രസിഡന്റ് അനറ്റി കെന്നഡി, പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി റോസ പവേനെല്ലി എന്നിവര്‍ക്കൊപ്പമാണ് ശൈലജ ടീച്ചർക്കും സംസാരിക്കാനുള്ള അവസരം ലഭിച്ചത്.
പ്രതിപക്ഷം ആരോഗ്യ വകുപ്പ് മന്ത്രിയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ള അംഗീകാരം എന്നതും ശ്രദ്ധേയമാണ്.